Thursday, 17 August 2017

Documentary review- Jalam kond murivettaval

പുഴ തട്ടിയെടുത്ത ജീവിതം .....

                   നഷ്ടപ്രണയത്തിൻറെ ഓർമ്മയല്ല  മറിച്ച് പ്രണയത്തിന്റെ ജീവിക്കുന്ന സ്മാരകമാണ്‌ കാഞ്ചന......മൊയ്‌തീൻ എന്ന ഓർമയുടെ അരികിൽ സ്വന്തംഹൃദയം തന്നെ സമർപ്പിച്ച മഹാത്യാഗത്തിന്റെ  കഥ മാത്രമല്ല ,യഥാർത്ഥ ജീവിതത്തിലെ അനശ്വര പ്രണയ നായകൻ മൊയ്തീന്റെയും നായിക കാഞ്ചനയുടെയും ജീവിതം വരച്ചുകാട്ടുകയാണ്  ആർ.എസ് വിമൽ 'ജലം കൊണ്ട് മുറിവേറ്റവൾ 'എന്ന ഡോക്യൂമെന്ററിയിലൂടെ....