പുഴ തട്ടിയെടുത്ത ജീവിതം .....
നഷ്ടപ്രണയത്തിൻറെ ഓർമ്മയല്ല മറിച്ച് പ്രണയത്തിന്റെ ജീവിക്കുന്ന സ്മാരകമാണ് കാഞ്ചന......മൊയ്‌തീൻ എന്ന ഓർമയുടെ അരികിൽ സ്വന്തംഹൃദയം തന്നെ സമർപ്പിച്ച മഹാത്യാഗത്തിന്റെ കഥ മാത്രമല്ല ,യഥാർത്ഥ ജീവിതത്തിലെ അനശ്വര പ്രണയ നായകൻ മൊയ്തീന്റെയും നായിക കാഞ്ചനയുടെയും ജീവിതം വരച്ചുകാട്ടുകയാണ് ആർ.എസ് വിമൽ 'ജലം കൊണ്ട് മുറിവേറ്റവൾ 'എന്ന ഡോക്യൂമെന്ററിയിലൂടെ....
'ഇരുവഴഞ്ഞിപുഴയിൽ പെയ്തിറങ്ങുന്ന ഈ മഴ കാഞ്ചനയുടെ കണ്ണീരിന്റെ മഴച്ചാറ്റലാണ് ......'എന്ന് പറഞ്ഞു കൊണ്ടാണ് ഡോക്യൂമെന്ററി തുടങ്ങുന്നത്..പ്രേഷകരെ ഉൽക്കണ്ഠ എന്ന വികാരത്തിന് കീഴ്പ്പെടുത്താൻ ഈ ഒറ്റ വരി കൊണ്ട് സംവിധായകനു സാധിച്ചു എന്നു വേണം പറയാൻ...ഇത് കേൾക്കുമ്പോൾ പ്രേക്ഷകമനസ്സിലുയരുന്ന അനേകം ചോദ്യങ്ങൾക്കുത്തരം മാലയായി കോർത്തെടുത്ത മുത്തുകൾ പോലെ പറയുന്നുമുണ്ട് ...
യാഥാസ്ഥിതിക കുടുംബമായിരുന്നു മൊയ്തീന്റെയും കാഞ്ചനമാലയുടേതും..കൊറ്റങ്ങൽ അച്യുതൻറെ ആറാമത്തെ മകളാണ് കാഞ്ചന. ഉള്ളാട്ടിൽ ഉണ്ണി മൊയ്തീന്റെ മകൻ ബി.പി മൊയ്തീനും കാഞ്ചനയും തമ്മിൽ സ്‌കൂൾകാലത്ത് പ്രണയത്തിന് വീട്ടുകാർ മതത്തിന്റെ മതിൽക്കെട്ടുകൾ തീർത്തു.. ഈ മതിൽ കെട്ടുകൾ തകർത്ത് പലവട്ടം ഒന്നാകാൻ ശ്രമിച്ചെങ്കിലും പരാജയം മാത്രമായിരുന്നു ഇവർക്ക് കൂട്ട്. പുസ്‌തകങ്ങളിൽ കൂടിയും കത്തുകളിൽ കൂടിയും പ്രണയം പങ്കുവെച്ച ഇവർ തങ്ങൾക്കു മാത്രം മനസ്സിലാകുന്ന ഒരു ഭാഷ തന്നെ കണ്ടുപിടിച്ചു. എന്നാൽ കാതുകൾ പിടിക്കപ്പെട്ടതിനെ തുടർന്ന് കാഞ്ചന 25 വർഷം വീട്ടുതടങ്കലിൽ കഴിഞ്ഞു. ഒന്നിച്ചുള്ള ജീവിതം വെറും സ്വപ്നം മാത്രമാക്കി മൊയ്തീൻ മരണത്തിനു കീഴടങ്ങിയെങ്കിലും വറ്റാത്ത പ്രണയവും മൊയ്തീന്റെ ഓർമകളുമായി കാഞ്ചന ജീവിക്കുകയായാണ് ..... മൊയ്‌തീൻ ഇല്ലാത്ത ലോകത്തോട് വിടപറയാൻ ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തിന് പൂർത്തീകരിക്കാൻ കഴിയാത്ത പലതും തന്റെ ഉത്തരവാദിത്യമാണെന്ന തിരിച്ചറിവിൽ അവർ പലതും ചെയ്ത തീർക്കുകയാണ്..അക്ഷരങ്ങളെ സ്നേഹിച്ചിരുന്ന മൊയ്തീന്റെ പേരിൽ ലൈബ്രറി ,ബി പി മൊയ്തീൻ സേവാമന്ദിർ ,തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ,മോചനാ വിമൻസ് ക്ലബ് ...അങ്ങനെ മൊയ്തീന്റെ സ്വപ്‌നങ്ങൾ ഓരോന്നായി കാഞ്ചന സാക്ഷാത്കരിച്ചു.
'ജലം കൊണ്ട് മുറിവേറ്റവളി'ൽ കാഞ്ചന-മൊയ്തീൻ പ്രണയകഥ വിവരിക്കുന്നത് കാഞ്ചനയും മൊയ്തീന്റെ സഹോദരൻ B.P റഷീദും മൊയ്തീന്റെ അമ്മാവന്റെ മകൾ ജലീലയും അധ്യാപകനായ മുക്കം ഭാസിയും കൂടിയാണ്.ഈ വിവരണത്തിൽ കൂടി മൊയ്‌തീനെയും കാഞ്ചനയേയും നടന്ന സംഭവങ്ങളെപ്പറ്റിയും മനസ്സിൽ വരച്ചിടാൻ സാധിക്കുന്നുണ്ട്. മനോഹരമായ ,ആ ഫീൽ നമ്മളിലെത്തിക്കാൻ പ്രാപ്തമായ പശ്ചാത്തല സംഗീതമാണ് ആണ് ഇതിലുപയോഗിച്ചിരിക്കുന്നത്. മഴയുടെയും പുഴയുടെയും സർവ്വ സൗന്ദര്യവും മനോഹരമായി ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട്..വോയിസ് ഓവറിൽ പറയുന്ന ഓരോ വാക്കുകളും നെഞ്ചിൽ പതിയും വിധം മനോഹരം ആണ്..കാഞ്ചനമാലയുടെയും മൊയ്തീന്‍റെയും അനശ്വര പ്രണയത്തെ വികാര തീവ്രത നഷ്ടപ്പെടുത്താതെ വെള്ളിത്തിരയിലേക്ക് പകർത്താനാനുള്ള പ്രചോദനം ഈ ഡോക്യൂമെന്ററി തന്നേയായിരിക്കാം...
പ്രണയത്തിൻറെ ഭാവസാന്ദ്രതകൾ മഴയിൽ ചാലിച്ച് ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന അപൂർവാനുഭവം സമ്മാനിക്കുവാൻ ആർ എസ് വിമൽ എന്ന പ്രതിഭയ്ക്ക് കഴിഞ്ഞു..നമ്മുടെ ഇടയിൽ ജീവിച്ച സാധരണകാരായ രണ്ടുപേരുടെ ജീവിത കഥ പ്രേക്ഷക മനസ്സിൽ ഉണ്ടാക്കിയെടുത്ത സ്ഥാനം വളരെ വലുതാണ്..അതിന് ചുക്കാൻ പിടിച്ച സംവിധായകൻവളരെ വലിയ പ്രശംസ അർഹിക്കുന്നു. പ്രണയത്തെ നേരംപോക്കായി മാത്രം സമീപിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് മാതൃകയാവുകയാണ് കാഞ്ചനമാലയുടെ പ്രണയവും ത്യാഗവും ......പ്രണയിനിക്കൊപ്പം ജീവിക്കുന്ന നാളുകൾക്കായി കാത്തിരിക്കുന്ന മൊയ്തീനെ കാലം ഇരുവഴിഞ്ഞി പുഴയ്ക്ക് സമർപ്പിച്ചെങ്കിലും അവൾ പ്രണയിച്ചു കൊണ്ടിരുന്നു.....കാല്പനികതക്കപ് പുറത്തേക്ക് യാഥാർഥ്യത്തിലും .........
No comments:
Post a Comment