Monday, 30 January 2017

Kavitha - Ente Vidhyalayam


                                                       എൻറെ  വിദ്യാലയം 


   എന്നുമെൻ ഓർമ്മതൻ തീരത്തായി 
    അലതല്ലിയെത്തും തിര പോലെൻ വിദ്യാലയം .
    മാഞ്ചുനപേറുന്ന ബാല്യമില്ലോർമ്മയിൽ 
    അങ്കണത്തൈമാവുമോർമ്മയില്ല .....
    ഒരു തിരി വെട്ടമായി, അറിവിൻ നാളമായി 
    ഉള്ളിൽ നിറയുന്നതെൻ  വിദ്യാലയം .
    ചങ്കായി നടന്നിടും ചങ്ങാതിക്കൂട്ടവും 
    നേർവഴി കാട്ടിടും ഗുരുക്കന്മാരും 
    ഗ്രാമവിശുദ്ധിതൻ  ഞാറ്റുപാട്ടുറയുന്ന 
    നെൽവയലിൻ നടവരമ്പും, 
    ഒത്തിരിക്കാലമായി തണലായി, കുളിരായി 
    പൂമഴ പെയ്യിക്കും വാകമരവും ..
    ഓർമയിലോരോ വിരൽ തൊട്ടുണർത്തുന്നു 
    തെല്ലൊരു  നിശ്വാസ തേങ്ങലോടെ..
    ഒടുവിലീ പടിയിറങ്ങുമ്പോഴെന്തേ 
    ഒരു തുള്ളി കണ്ണീരു ബാക്കിയായി 
    ഓർമ്മതൻ ഓളത്തിൽ തത്തികളിച്ചിടും 
     എന്നോമൽ വിദ്യാലയം മാത്രമായി ...
      ഒരു വട്ടം കൂടി ഞാൻ തിരികെ പോകുമാ പടികളിൽ 
     ഒരു വർണ സ്വപ്നത്തിൻ  സാഫല്യമായി ......
    
    
    
    

No comments:

Post a Comment