ബഷീർ
ഒരിക്കലും അലക്കിത്തേച്ച വടിവൊത്ത ഭാഷയിൽ അദ്ദേഹം എഴുതിയില്ല .ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെടാൻ സാധിക്കാത്ത വിധം ബഷീറിനെ ജനകീയനാക്കി.തന്റേതു മാത്രമായ വാക്കുകളും ശൈലികളും ആയിരുന്നു ബഷീറിന്റെ സവിശേഷത . അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ലോക പ്രസിദ്ധി നേടി. ബാല്യകാലസഖി , പാത്തുമ്മയുടെ ആട് , മതിലുകൾ , ന്റുപ്പാപ്പയ്ക്കൊരാനേണ്ടാർന്ന് , വിശ്വ വിഖ്യാതമായ മൂക്ക് , പാവപ്പെട്ടവരുടെ വേശ്യ ,വിഡ്ഢികളുടെ സ്വർഗം എന്നിങ്ങനെ മലയാളി എന്നെന്നും ഓർക്കുന്ന രചനകൾ ആ തൂലികയിൽ നിന്നും പിറവിയെടുത്തു .ജീവിതത്തോട് ചേർന്ന് നിൽക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. താൻ കണ്ടുമുട്ടിയ കഥാപാത്രങ്ങളെയെല്ലാം അദ്ദേഹം രചനകളിലൂടെ ആവിഷ്കരിച്ചു .
ജീവിതത്തിന്റെ സങ്കീർണമായ നിമിഷങ്ങൾ പ്പോലും നർമ്മത്തിൽ ചലിച്ചുകൊണ്ട് അവതരിപ്പിക്കുന്ന ആഖ്യാനശൈലി വായനക്കാരെ ഒരേസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്തു.ബഷീർ വിട പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ രചനകളെല്ലാം പുറത്തിറങ്ങിയ അതേ പുതുമയോടെ തന്നെ ഇന്നും വായിക്കപ്പെടുന്നു. കാരണം അവ ഓരോന്നും ഓരോ പാഠപുസ്തകങ്ങളാണ് . ജീവിതം എന്തെന്ന് കാട്ടി തരുന്ന മഹത്തായ പാഠപുസ്തകങ്ങൾ .......
എന്നെ സ്വാധീനിച്ച, വായിക്കണം എന്ന ആഗ്രഹം ജനിപ്പിച്ച എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനാണ് ബഷീർ . ഞാനറിഞ്ഞതിൽ ഏറ്റവും ആരാധ്യയോഗ്യനായ സാഹിത്യകാരൻ.
മലയാള സാഹിത്യത്തില് ഒരേയൊരു സുൽത്താനേയുള്ളൂ,ഭാഷയുടെയും വ്യാകരണത്തിന്റേയും വേലികേട്ടുകൾ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധരണക്കാരന്റെ ജീവിതത്തോട് ചേർത്ത് നിർത്തിയ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ.സാദാരണക്കാരിൽ സാധരണക്കാരനായ നാട്ടു മനുഷ്യൻറെ പച്ച ഭാഷയിലുള്ള ഹാസ്യാത്മകമായ രചനകള് വായനക്കാരെ ഒരേപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു.അതായിരുന്നു ആ തൂലികയുടെ ശക്‌തിയും....
മലയാള സാഹിത്യത്തില് ഒരേയൊരു സുൽത്താനേയുള്ളൂ,ഭാഷയുടെയും വ്യാകരണത്തിന്റേയും വേലികേട്ടുകൾ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധരണക്കാരന്റെ ജീവിതത്തോട് ചേർത്ത് നിർത്തിയ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ.സാദാരണക്കാരിൽ സാധരണക്കാരനായ നാട്ടു മനുഷ്യൻറെ പച്ച ഭാഷയിലുള്ള ഹാസ്യാത്മകമായ രചനകള് വായനക്കാരെ ഒരേപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു.അതായിരുന്നു ആ തൂലികയുടെ ശക്‌തിയും....
ഒരിക്കലും അലക്കിത്തേച്ച വടിവൊത്ത ഭാഷയിൽ അദ്ദേഹം എഴുതിയില്ല .ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെടാൻ സാധിക്കാത്ത വിധം ബഷീറിനെ ജനകീയനാക്കി.തന്റേതു മാത്രമായ വാക്കുകളും ശൈലികളും ആയിരുന്നു ബഷീറിന്റെ സവിശേഷത . അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ലോക പ്രസിദ്ധി നേടി. ബാല്യകാലസഖി , പാത്തുമ്മയുടെ ആട് , മതിലുകൾ , ന്റുപ്പാപ്പയ്ക്കൊരാനേണ്ടാർന്ന് , വിശ്വ വിഖ്യാതമായ മൂക്ക് , പാവപ്പെട്ടവരുടെ വേശ്യ ,വിഡ്ഢികളുടെ സ്വർഗം എന്നിങ്ങനെ മലയാളി എന്നെന്നും ഓർക്കുന്ന രചനകൾ ആ തൂലികയിൽ നിന്നും പിറവിയെടുത്തു .ജീവിതത്തോട് ചേർന്ന് നിൽക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. താൻ കണ്ടുമുട്ടിയ കഥാപാത്രങ്ങളെയെല്ലാം അദ്ദേഹം രചനകളിലൂടെ ആവിഷ്കരിച്ചു .
ജീവിതത്തിന്റെ സങ്കീർണമായ നിമിഷങ്ങൾ പ്പോലും നർമ്മത്തിൽ ചലിച്ചുകൊണ്ട് അവതരിപ്പിക്കുന്ന ആഖ്യാനശൈലി വായനക്കാരെ ഒരേസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്തു.ബഷീർ വിട പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ രചനകളെല്ലാം പുറത്തിറങ്ങിയ അതേ പുതുമയോടെ തന്നെ ഇന്നും വായിക്കപ്പെടുന്നു. കാരണം അവ ഓരോന്നും ഓരോ പാഠപുസ്തകങ്ങളാണ് . ജീവിതം എന്തെന്ന് കാട്ടി തരുന്ന മഹത്തായ പാഠപുസ്തകങ്ങൾ .......
No comments:
Post a Comment