വിശപ്പ്
എന്താണെന്നറിഞ്ഞവനേ സഹജീവികളുടെ വിശപ്പിന്റെ വിലയറിയൂ ....ഒരു നേരത്തെ അന്നം ദാനം
ചെയ്യുന്നവൻ മഹാനാണ് ....
റേഡിയോ
നാടകം : വിശപ്പ്
കഥ , തിരക്കഥ ,സംവിധാനം : അതുല്യ
എൻ വി
കഥാപാത്രങ്ങൾ
രമേശ്(37)
ഭർത്താവ്
ശാരി (29)
ഭാര്യ
മാലതി (32)കൂട്ടുകാരി
ആനി (35)സഹപ്രവർത്തക
ജാനു (വേലക്കാരി)
(സീൻ - 1 )
(രാവിലെയുള്ള ശബ്ദങ്ങൾ - കോഴി കൂവുന്നത്,പക്ഷികളുടെ ശബ്ദം ...,അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദങ്ങൾ )
രമേശ് : ശാരീ
....ഒന്ന് പെട്ടെന്നാവട്ടെ ,ഓഫിസിലെത്താൻ ഇപ്പോഴേ ഒരുപാട് വൈകി ..
ശാരി : ദാ ...വരുന്നൂ (അകത്തു നിന്ന് )
തോരൻ ആയി വരുന്നേ ഉണ്ടായുള്ളൂ ..അതാ ..
രമേശ് : ആ..ഞാൻ
ഇറങ്ങുവാ ..
ശാരി : അയ്യോ
കഴിച്ചിട്ട് പോ രമേശേട്ടാ ...
രമേശ് : വേണ്ട
..ഇപ്പോഴേ വൈകി ,ഇനി കഴിക്കാൻ നിന്നാൽ ശരിയാവില്ല ...പോയിട്ട്
വരാം .
(സീൻ - 2 )
(ഉച്ച
സമയം...ക്ലോക്കിൽ 1 മണി ആകുന്നതിന്റെശബ്ദം)
ആനി : ഹോ ..നല്ല
വിശപ്പ് ..1 മണി ആകാൻ
കാത്തുനിക്കുവായിരുന്നു.നീ കഴിക്കുന്നില്ല രമേശേ ?
രമേശ് : ആ
..കഴിച്ചോളാം .
ആനി : ദേ
...വെണ്ടയ്ക്ക തോരൻ ഉണ്ട് ,നിനക്ക് വേണോ?
രമേശ് : ഓ
..വേണ്ട ആനി ...
ആനി : അല്ലാ
...ബൺ ആണോ കഴിക്കുന്നേ ?ഇതിപ്പോ കുറച്ചു ദിവസമായല്ലോ
..എന്താ പറ്റിയെ ശാരിക്ക് സുഖമില്ലേ?
രമേശ് : ഏയ്
..അവൾക്കു കുഴപ്പമൊന്നുമില്ല ..എനിക്ക് ഇതാ ഇഷ്ടം ..അതാ....
ആനി : ഉം ...ശരി.
(സീൻ - 3 )
ജാനു : മോളെ
...അവിയലിനു അരിഞ്ഞു...ഇനിയെന്തെങ്കിലും വേണോ?
ശാരി : അത് കഴിഞ്ഞെങ്കിൽ
ഇവിടെയൊക്കെ ഒന്ന് അടിച്ചു വൃത്തിയാക്കിയിടണേ ജാനുഏച്ചി ....
ജാനു : ആ ..ശരി
കുഞ്ഞേ ..
(ഫോണിന്റെ ശബ്ദം {ലാൻഡ് ഫോൺ })
ശാരി : ആരാണാവോ ഈ
സമയത്..ഞാനൊന്ന് നോക്കട്ടെ...
(ഫോൺ എടുക്കുന്ന
ശബ്ദം)
ശാരി : ഹാലോ ...
ആനി : ഹാലോ ..ഇത്
ഞാനാ ശാരി..ആനി
ശാരി : ആ ..ആനി
ചേച്ചിയോ ..എന്താ ചേച്ചി ?
ആനി : ഏയ്
...വെറുതെ വിളിച്ചതാ ശാരി ... സുഖമല്ലേ ?
ശാരി : ആ സുഖം
...ചേച്ചിക്കൊ ?
ആനി :
എനിക്കെന്താ പരമ സുഖം ...അല്ല ശാരീ ...നീയെന്താ നിന്റെ ഭർത്താവിന് ഉച്ച ഭക്ഷണം
ഒന്നും കൊടുത്ത വിടാറില്ലേയ് ..?
ശാരി : അതെന്താ
ചേച്ചി അങ്ങനെ ചോദിച്ചത് ...?ഇത്തിരി
പുതുമുട്ടുണ്ടെങ്കിലും ഞാൻ ആ പതിവ് ഒരിക്കലും തെറ്റിച്ചിട്ടില്ല..
ആനി :
ആണോ...പിന്നെന്താ മൂപ്പര് ആകെ ഒരു കഷ്ണം ബൺ മാത്രമാണല്ലോ ഉച്ചക്ക് കഴിക്കുന്നത്
..അത് കണ്ടിട്ടാ ..ഞാൻ വിളിച്ചത്.എന്ന ശരി ശാരി ...ഡ്യൂട്ടി ടൈം ആയി..ബൈ
ശാരി :ഓ ..ശരി
ചേച്ചി ..
(സീൻ - 4)
ജാനു : ആകെ
പൊടിയാ കുഞ്ഞേ ...തൂത്തു കഴിഞ്ഞു
:ഇനിയൊന്നു തുടയ്ക്കണം ...
ശാരി : ആ
ജാനു : അല്ലാ
...എന്താ കുഞ്ഞേ ആകെയൊരു വിഷമം ..ആരാ വിളിച്ചേ?
ശാരി :
രമേശേട്ടന്റെ കൂടെ ജോലി ചെയ്യുന്ന ആനിചേച്ചിയാ ...
ജാനു : ഓ
...അവരെന്താ പറഞ്ഞെ ?
ശാരി : രമേശേട്ടന്
ഉച്ചയ്ക്ക് ഭക്ഷണം ഒന്നും കൊടുത്തയാക്കാറില്ലേ എന്ന് ചോദിക്കാനാ വിളിച്ചത്
..ഉച്ചക്ക് ഒരു ബൺ മാത്രമാ കഴിക്കുന്നതത്രെ ....
ജാനു : ബൺ ഓ !!!!
ശാരി : എന്നും
കൊണ്ട് പോകുന്ന ഭക്ഷണം അദ്ദേഹം പിന്നെ എന്താ ചെയ്യുന്നേ...? അതുമല്ല
രണ്ട പേർക്കുള്ള ഭക്ഷണം അതിലുണ്ടാവാറുമുണ്ട് ...എനിക്ക് ആലോചിച്ചിട്ട്
ഒരെത്തും പിടിയും കിട്ടുന്നില്ല ...
ജാനു :
ആ...കുഞ്ഞു വിഷമിക്കാതിരിക്ക് ..സാറ് വരുമ്പോ ചോദിക്കാം ...
(സീൻ - 5 )
{രാത്രി യിലെ ആംബിയൻസ് -ചിവീടിന്റെ ശബ്ദം ...}
ശാരി :
ജാനുവേച്ചി ...ആ കറികളിങ്ങെടുത്തോ.., രമേശേട്ടാ ...അത്താഴം
എടുത്തു വച്ചിട്ടുണ്ട് ..വരൂ ..
രമേശ് : ആ ..ദാ
..വരുന്നു..
(കസേര നീക്കുന്ന ശബ്ദം ,ആഹാരം വിളമ്പുമ്പോൾ ഉള്ള പാത്രങ്ങളുടെയും
തവികളുടെയും ശബ്ദം )
ശാരി :
എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ എന്റെ സ്പെഷ്യൽ മീൻകറി ?
രമേശ് : ഓ ...ആ
...അത് കൊള്ളാം ..നന്നായിരുന്നു ..
ശാരി : ഓഹോ
....അതിന് ഞാനിന്നു മീൻകറി വച്ചില്ലാലോ ..സാമ്പാറാണല്ലോ തന്നു വിട്ടത് ?
(നിശ്ശബ്ദം )
ശാരി : ഞാൻ
തന്നയക്കുന്നത് ഇഷ്ടാവുന്നില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ ..?ഇങ്ങനെ വഴിയിൽ കളയാനാണോ ഞാൻ ദിവസവും
കഷ്ടപ്പെട്ട് ഭക്ഷണം തന്നു വിടുന്നത് ...?
രമേശ് : ആ...അത്
ഞാൻ ...
ശാരി : പറയ്
...എനിക്കിപ്പോ അറിയണം ..
രമേശ് : നീയൊന്നു
പോയേ ശാരീ ..വെറുതെ മനുഷ്യനെ
മെനക്കെടുത്താൻ ..
(കസേര ശക്തിയായി
വലിയ്ക്കുന്ന ശബ്ദം )
ശാരി : കണ്ടോ
ചേച്ചി ..രമേശേട്ടൻ എന്തൊക്കെയോ എന്നിൽ നിന്ന് മറയ്ക്കുന്നുണ്ട് ..അധികം ആരോടും
സംസാരിക്കാത്ത പ്രകൃതംക്കാരനാണ് ..എനിക്കുപോലും പലപ്പോഴും തോന്നാറുണ്ട്
ഇങ്ങേരിതെന്തു മനുഷ്യനാണെന്ന് ..വല്ലതും
ചോദിച്ചാൽ തന്നെ ഉത്തരം തരുന്നത്കുറവാണ് ..അദ്ദേഹത്തിന് ശമ്പളമുണ്ടെന്നു
പോലുംഎന്നോട് പറഞ്ഞിട്ടില്ല ...പക്ഷെ ഇതുവരെ എന്നെയും കുട്ടികളെയും
വേദനിപ്പിച്ചിട്ടില്ല ...അതുകൊണ്ട് മാത്രമാണ് ഞാൻ പിടിച്ചു നിക്കുന്നത് ...
ജാനു :
ആ..കള കുഞ്ഞേ ...ചിലരുടെ പ്രകൃതം അങ്ങനെയാ
...
ശാരി : പക്ഷെ ഇത്
ഈയ്യിടെയായി ഒരുപാട് കൂടുതലാ ...കിട്ടുന്ന പൈസ എവിടെയാ പോകുന്നെ എന്ന് പോലും
അറിയില്ല ...ആനി ചേച്ചി പറഞ്ഞത് കൂടെ കേട്ടപ്പോ .......ഇനി അദ്ദേഹത്തിന് വേറെ
ആരെങ്കിലുമായി അടുപ്പമുണ്ടാകുമോ?
ജാനു: ഏയ്
...അങ്ങനെയൊന്നും ഉണ്ടാകില്ല ..വെറുതെ ചിന്തിച്ചു കാടുകയറല്ലേ കുഞ്ഞേ ....
ശാരി : ഇത്അങ്ങനെ
വെറുതെ വിറ്റാൽ പറ്റില്ല ..കണ്ടുപിടിക്കണം ....ഉം...ചേച്ചി കിടന്നോ...
ജാനു : ശരി
കുഞ്ഞേ ..
(മൊബൈൽ ഫോൺ ഡിയൽചെയ്യുന്ന
ശബ്ദം ...)
ശാരി : ഹാലോ
മാലതി ..
മാലതി : ഹലോ
..എന്താ ശാരി ?ഈ സമയത് ?
ശാരി :നീ നാളെ
എന്റെ കൂടെ ഒന്ന് വരാമോ ?
മാലതി :
എവിടേക്ക് ..എന്താ കാര്യം?
ശാരി
:കാര്യങ്ങളൊക്കെ ഞാൻ നേരിട്ട് കാണുമ്പോൾ പറയാം ..നീ ഒരു 8 മണിയാകുമ്പോൾ വീട്ടിലേക്ക് വാ ..
മാലതി : ശരി.
(സീൻ - 6 )
(മോർണിംഗ് ആമ്പിയൻസ് )
രമേശ് :ശാരീ
..ഞാൻ ഇറങ്ങുവാ ..
ശാരി : ആ ശരി
.(ഡോർ അടയ്ക്കുന്ന ശബ്ദം )
(കോണിങ് ബെൽ
അടിയുന്ന ശബ്ദം )
(ഡോർ ഓപ്പൺ ചെയ്യുന്ന
ശബ്ദം)
ശാരി : ആ നീ
വന്നോ ..കറക്ട് സമയത്താ നീ വന്നത് ..രമേശേട്ടൻ ഇപ്പൊ അങ്ങട് ഇറങ്ങിയതേ ഉള്ളൂ ...
മാലതി : എന്താ
കാര്യം ..എനിക്കൊന്നും മനസ്സിലാവണില്ല ...
ശാരി :എല്ലാം ഞാൻ
പറയാം ..നമുക്ക് രമേശേട്ടന്റെ പുറകെ പോണം ...
(സീൻ - 7 )
(വണ്ടികളുടെ
ശബ്ദം ..നഗരത്തിന്റെ ആമ്പിയൻസ് )
മാലതി : ഓ
..അപ്പോൾ അതാണ് കാര്യം! ഉം ,നമുക്ക് നോക്കാം
..
ശാരി : ദേ നോക്കിയേ ..ഒരുപാട് വേസ്റ്റ് ബാസ്കറ്റ്സ്
ഉണ്ടായിട്ടും അതിലൊന്നും ഭക്ഷണം കളയുന്നില്ലല്ലോ ...
മാലതി : ശരിയാ
...അപ്പൊ ഭക്ഷണം എന്താ ചെയ്യുന്നേ ...?
ശാരി : നടക്ക് ,നോക്കാം ...
(സീൻ-8)
മാലതി : രമേശ് എന്തിനാ ആ ചെറിയ കൂരയുടെ
അടുത്തേക്കുപോകുന്നെ?
ശാരി : ദേ
ഒരു സ്ത്രീയും കുഞ്ഞും പുറത്തേക്കു വരുന്നു
മാലതി : കണ്ടിട്ട് തീരെ നിവൃത്തി ഇല്ലാത്തവരാണെന്നു
തോന്നുന്നു....ദേ നോക്കിയേ ..രമേശ് ഭക്ഷണം അവർക്കാണ്
കൊടുക്കുന്നത് .
ശാരി : ഉം..അദ്ദേഹം അവിടുന്നിറങ്ങുവാ ...
മാലതി :
അടുത്തുള്ള കടയിലേക്കാണല്ലോ പോകുന്നത്...ഓഹ് ..അപ്പൊ ഇവിടുന്നാണ് ബണ് വാങ്ങുന്നത് ...
ശാരി : ഇപ്പൊ എനിക്കെല്ലാം മനസ്സിലായി മാലതീ
...ഞാൻ എന്റെ രമേശേട്ടനെ വെറുതെ തെറ്റിദ്ധരിച്ചു ...
മാലതി : ഉം ..നല്ലൊരു മനസ്സിനുടമയാണ് രമേശ് ..ഇനി
നീ ഒരിക്കലും രമേശിനെ സംശയിക്കരുത് ...
ശാരി : ഉം ...
(സീൻ - 9 )
{സന്ധ്യാ സമയം - നാമ
ജപത്തിന്റെ ശബ്ദം }
രമേശ് : ശാരീ
...ചായ എടുത്തോ ...
ശാരി :(പൊട്ടി
കരഞ്ഞു കൊണ്ട് )എന്നോട് ക്ഷമിക്കണം രമേശേട്ടാ ...ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല ..
രമേശ് : എന്താ
ശാരി നീ ഈ പറയണേ ...നിനക്ക് എന്താ പറ്റിയെ?
ശാരി : ഞാൻ...ഞാൻ
നിങ്ങളെ സംശയിച്ച് രാവിലെ പിന്നാലെ വന്നായിരുന്നു ..എല്ലാം..എല്ലാം ഞാൻ നേരിട്ട് കണ്ടു
രമേശ് :
കണ്ടില്ലേ ശാരീ..നീ ഉണ്ടാക്കി തന്ന ഭക്ഷണത്തിനുഎത്രമാത്രം രുചി ഉണ്ടെന്ന് ...3
മാസങ്ങൾക്കു മുൻപ് ഞാൻ ആ വഴി പോയപ്പോൾ ആ സ്ത്രീയും കുട്ടിയും ഭക്ഷണത്തിനു
വകയില്ലാതെ അവിടെ വേസ്റ്റ് ബാസ്ക്കെറ്റിൽ നിന്നും ഭക്ഷണം വാരി കഴിക്കുകയായിരുന്നു
...എന്റെ കയ്യിലുള്ള ഭക്ഷണപ്പൊതി ഞാനവർക്ക് കൊടുത്തപ്പോൾ അവർക്കുണ്ടായ സന്തോഷം
കണ്ട എന്റെ കണ്ണ് നിറഞ്ഞു പോയി ..പിന്നീടൊരിക്കലും ഞാനാ പതിവ് തെറ്റിച്ചിട്ടില്ല
...വിശക്കുന്നവർക്ക് ഒരു നേരത്തെ അന്നം കൊടുക്കാനായാൽ അതിനേക്കാൾ വലിയ പുണ്യമില്ല
ശാരീ ..പിന്നെ ആ ഓപെട്ടിക്കടയിൽ നിന്നും ഞാൻ എന്നും ബൺ വാങ്ങുന്നത് ആ പാവം
മനുഷ്യന് 50 രൂപ കൊടുക്കാൻ വേണ്ടിയാണ് ...വെറുതെ കൊടുത്താൽ അദ്ദേഹം അത്
വാങ്ങിക്കില്ലെന്നെനിക്കറിയാം ....
ശാരീ ...നാം
ആദ്യം സഹായിക്കേണ്ടത് നമ്മുടെ കണ്മുന്നിൽ കാണുന്നവരെയാണ് ...അതിനു കയ്യിൽ ഒരുപാട്
പൈസ വേണമെന്നില്ല ...
ശാരീ :ഉം
...മനസ്സിലായി രമേശേട്ടാ ....ഇനി ഞാനൊരിക്കലും സംശയിക്കില്ല ...
(സീൻ - 10 )
{മോർണിങ് ആംബിയൻസ് }
രമേശ് : ശാരീ
ശാരി : ദാ
വരുന്നു രമേശേട്ടാ ..ദാ .ചോറ് ..
രമേശ് : ഇതെന്താ
രണ്ട് പൊതി ?
ശാരി : ഇത് ആ
നല്ല മനസ്സിന് ...ചുമരുണ്ടെങ്കിലല്ലേ ചിത്രം വരയ്ക്കാനൊക്കൂ .......
Titanium forging app - etching and tools
ReplyDeleteTagged with: titanium forging, tin welding, titanium mining. revlon titanium max edition Tagged titanium charge with: titanium forging, titanium gold titanium mining, titanium wok titanium Installation: 4-7 hoursStorage: 2 ford edge titanium 2021 m.